2015, മാർച്ച് 21, ശനിയാഴ്‌ച

  1. ഞാൻ ഈ മാഷിന്റെ വീട്ടിലെ കിണറാണ് ,കാലഭേദമില്ലാതെ ഇയാൾക്ക് ഞാൻ ശുദ്ധ ജലം നൽകുന്നു ,അതിൽ ഇയാളും കുടുംബവും കുടിക്കുകയും കുളിക്കുകയും ആഹരിക്കുകയും ചെയ്യുന്നു ,മഴക്കാലത്ത് പറമ്പിൽ പെയ്യുന്ന മഴവെള്ളം ഒഴുകിപ്പാഴാകാതെ തെങ്ങിൻ തടത്തിലും മറ്റും കെട്ടി നിർത്തി എന്റെ പള്ളകളിലേക്ക് താഴ്ത്തുന്നു ,അതിനാലാവാം വേനൽക്കാലത്ത് എനിക്ക് ദാഹിക്കാറില്ല ,ഇന്ന് ലോകജല ദിനമല്ലേ ,എന്റെ ഒരു പോട്ടം fb യിൽ ഇട് മനുഷ്യാ എന്ന് ഒന്ന് പറഞ്ഞതേയുള്ളു .....അപ്പൊ ഇട്ടു ....കുടിക്കുന്ന വെള്ളത്തിന്റെ നന്ദി ....ന്താ ..ല്ലേ ....

  2. വാര്‍ത്താ ഫീഡ്

2015, ഫെബ്രുവരി 19, വ്യാഴാഴ്‌ച


പിലിക്കോട്ടെ കാർഷിക ഗവേഷണ കേന്ദ്രം ആദ്യമായിട്ടാണ് ഫാം ഷോ എന്നാ പേരിൽ ജനങ്ങൾക്ക്‌ തുറന്നു കൊടുക്കുന്നത് ,ഇന്ന് ഒന്ന് കാണാനുള്ള ഭാഗ്യം കിട്ടി ,വിവിധങ്ങളായ കാർഷിക രീതികൾ ,ഉത്പന്നങ്ങൾ ,വിളകൾ ,ഔഷധികൾ ,യന്ത്രങ്ങൾ ,കാണേണ്ടത് തന്നെ തമിഴനും തെലുങ്കനും വിഷമടിച്ചു വിടുന്നത് കണ്ണ് പൂട്ടി വാങ്ങി മൃഷ്ടാന്നം ഭുജിക്കുന്ന നമുക്കെന്ത് വിത്ത് ,വളം ,മണ്ണ് ല്ലേ
കൂട്ടത്തിൽ നമ്മുടെ ബേർ പഴവും കണ്ടു

ഇങ്ങനെയൊരു അർദ്ധനഗ്ന നൃത്തം ഞാൻ ചെയ്തിട്ടില്ല ,പൊതു സമൂഹത്തിലുള്ള എൻറെ ജനസമ്മിതി ഇടിച്ചു കാണിക്കാൻ വേണ്ടി ശത്രുക്കൾ മോർഫ് ചെയ്തുണ്ടാക്കിയതാവാം ,ഇനിയും ഇത് ഷെയർ ചെയ്യരുത്, ഞാൻ കേസ് കൊടുക്കും പറഞ്ഞേക്കാം

പിറന്നാൾ തിരക്കിനിടയിൽ അല്പം വൈകിപ്പോയി ചില ചങ്ങായിമാർ വയസ് എത്രയായി എന്ന് ചോദിച്ചിരുന്നു , വയസ്സ് വെളിപ്പെടുത്തുന്നത് മറ്റു ചില ഫാൻസ്‌ അസോസിയേഷൻകാര്ക്ക് ബേജാർ ആവും എന്നതിനാൽ വേണ്ട ,ശിവരാത്രി ആയതിനാൽ ലീവ് ,രാവിലെ തന്നെ തൂമ്പയെടുത്ത് പറമ്പിൽ വിളഞ്ഞ ഒരു തറ മഞ്ഞൾ കിളച്ചു ,ചാണകപ്പൊടിയും പച്ചിലവളവും ചേർത്ത് ,തികച്ചും ജൈവികം ,വിളവു പോര, കഴിഞ്ഞ മഴക്കാലത്തിനു മുമ്പ് നട്ടതാണ് ,അതിനെ കഴുകി വൃത്തിയാക്കി ,മണ്‍ ചട്ടിയിൽ പുഴുങ്ങി ,മുറിച് നന്നായി ഉണക്കി ,പൊടിച്ചെടുത്താൽ ,ഒരു വർഷത്തേക്കുള...
കൂടുതല്‍ കാണുക

2015, ഫെബ്രുവരി 2, തിങ്കളാഴ്‌ച

മുരിക്കുകാലുകളിൽ പടർന്ന ധാരാളം കുരുമുളക് വള്ളികളുണ്ടായിരുന്നു എന്റെ തറവാട്ടിൽ .വേനൽ കടുക്കും മുമ്പ് കായ്ച്ച കുരുമുളക് മൂത്ത് ചുവന്നു തുടങ്ങും ,മുരിക്കു മരത്തിൽ ചാരി വെച്ച മുളയേണിയിൽ കയറി കുരുമുളക് പറിക്കുന്നത് രസകരം തന്നെ .ഒപ്പം സാഹസികവും ,കൂട്ടിനു സഹായി കൈക്കളനും ഉണ്ടാവും ,പറിച്ച കുരുമുളക് കളത്തിൽ കാലു കൊണ്ട് ചവിട്ടി മണിയെല്ലാം വേർപെടുത്തി .ഉണക്കാനിടും ,മണി വേർപെട്ട തൊത്തൽ വഴി നീളെ വിതറണം എന്നാണ് വിശ്വാസം ,എങ്കിൽ അടുത്ത വര്ഷം കൂടുതൽ വിളവു കിട്ടുമത്രേ ,ഇന്ന് നഗരത്തിനടുത്ത എന്റെ പറമ്പിൽ  രണ്ട് 
പ്ലാവുകളിൽ നിറയെ പന്നിയൂർ കുരുമുളക് കായ്ക്കുന്നുണ്ട് ,ഇന്നലെ അത് കയറി പറിച്ചു ,ഒരു വർഷത്തെ ഉപയോഗം കഴിഞ്ഞ് ബാക്കിക്ക് നല്ല വിലയും കിട്ടും ,മീൻ  വറുക്കാനും ,ചുക്ക് കാപ്പിയിടാനും ,എന്ന് തുടങ്ങി ബിരിയാണിക്കുപോലും  അത്യാവശ്യം .......അല്ല കറുത്ത പൊന്നിന്റെ മേന്മ കണ്ടല്ലേ അറബികളും പറങ്കികളും ചീനക്കാരും നമ്മെ തേടി വന്നത് ,,,,ല്ലേ .........

2014, ഒക്‌ടോബർ 23, വ്യാഴാഴ്‌ച

പത്ത് മുപ്പത്
സംസ്ഥാനങ്ങളുള്ള
ഒരു രാജ്യമായിരുന്നു
ഞങ്ങളുടെ സ്കൂള്‍

ഓരോന്നിലും
ഓരോഭാഷ
ഭാവവും

ഞങ്ങളുടെ ടാപ്പ്
ഞങ്ങളുടെ ടീച്ചര്‍
‍ഞങ്ങളുടെ ഡെസ്റ്റര്‍
‍ഞങ്ങളുടെ നാടകം

എട്ട് ബിയിലെ സിന്ധു
ഒമ്പത് എയിലെ പ്രവീണ്‍
മാഷുമാര്‍ പലപ്പോഴും
റിപ്പോര്‍ട്ടര്‍മാരായി
ടീച്ചര്‍മാര്‍ താരതമ്യപഠനം
നടത്തുന്ന നിരൂപകരും


എങ്കിലോ
ഫുട്ബോള്‍ മത്സരങ്ങളിലും
യുവജനോത്സവങ്ങളിലും
ഞങ്ങളുടെ രാജ്യം
വരണമേയെന്ന്‌
ഒരു രാജ്യത്തെ പ്രജകള്‍
ഒരുമിച്ച് പ്രാര്‍‌ത്ഥിച്ചു


കുറ്റവാളികള്‍
അസംബ്ലി ഗ്രൌണ്ടില്
‍വെയിലത്ത്
മുട്ടുകുത്തി

ഒരു ദിവസം
ഒറ്റ കൂട്ടമണിയോടെ
ഒരു സാമ്രാജ്യം
അപ്രത്യക്ഷമായി
ഇന്നലെ (2014 ഒക്ടോബർ 22 ബുധൻ) രാവിലെ
പലർമ സാംസ്കാരിക വേദിയുടെ ഫ്രീഡം ബുക്സ്
പ്രസിദ്ധീകരിക്കുന്ന 'ജനകവിത-2014' ന്റെ
ആലോചനകൾക്കായി ഞങ്ങൾ കുറച്ച് പേർ
പരപ്പനങ്ങാടിയിൽ ഒന്ന് കൂടിയിരുന്നു...!
കെ.ഇ.എൻ,ജയദേവ് നായനാർ,അസ്മോ പുത്തൻ ചിറ,
ഗഫൂർ അറക്കൽ,ഫസൽ റഹ്മാൻ,തമ്പാട്ടി,ദീപക് നാരായണൻ,
ഗോപകുമാർ പൂക്കോ ട്ടൂർ, ഉസ്മാൻ മുഹമ്മദ്‌
എന്നിവർ കൂടെ ഉണ്ടായിരുന്നു...!
കവിതകൾ അയക്കാനുള്ളവർ വേഗം അയക്കുക.
2014 ജനുവരി 1 മുതൽ 2014 ഡിസംബർ 31 വരെ
അച്ചടി മാധ്യമങ്ങളിലും നെറ്റിലും പ്രസിദ്ധീകരിച്ച,
പ്രസിദ്ധീകരിക്കാനിരിക്കുന്ന നിങ്ങളുടെ കവിതകളിൽ വെച്ച്
ഏറ്റവും ശക്തമെന്ന് തോനുന്ന കവിതകൾ
പലർമ സാംസ്കാരിക വേദി സമാഹരിച്ച് പുസ്തകമാക്കുന്നു.
പലർമയുടെ 'ഫ്രീഡം ബുക്സ്' പ്രസിദ്ധീകരിക്കുന്ന
'ജനകവിത - 2014' എന്ന കവിതാ സമാഹരത്തിലേക്കുള്ള
കവിതകൾ ഡിസംബർ 31 ന് ഉള്ളിലായി അയച്ച് തരിക.
കഴിയുന്നതും പി.ഡി.എഫ് അയക്കാതെ ടൈപ് ചെയ്ത് അയക്കുക.
പി.ഡി.എഫ് ആണെങ്കിലും കുഴപ്പമില്ല.
2015 ജനുവരി 26 ന് നടക്കുന്ന പലർമയുടെ
ഒന്നാം വാർഷികാഘോഷ വേളയിൽ വെച്ച്
'ജനകവിത' പ്രകാശനം ചെയ്യുന്നതായിരിക്കും.
മൂന്ന് വ്യത്യസ്ത സ്വഭാവത്തിലുള്ള പഠനങ്ങളോട് കൂടിയ
'ജനകവിത'യിലേക്ക് കവിതകൾ മെയിൽ ചെയ്യേണ്ട വിലാസം:
sreealr09@gmail.com
മൊബൈൽ :09846697314.
ഇതു പോലുള്ളൊരു ഒക്ടോബർ 23 വ്യാഴം 1997 നായിരുന്നു എന്റെ മങ്ങലം ,ഇരുപത്തഞ്ചാമത്തെ വയസ്സ് ,ചെമനാട്ടു നിന്നും 10 ആണുങ്ങളും 10 പെണ്ണുങ്ങളും ,പിന്നെ ഒരു പത്തൊൻപത്കാരിയും വിരുന്നു വന്നു ,ഓടിട്ട എന്റെ വീട്ടിനു മുന്നില് വലിച്ചു കെട്ടിയ താർപായ തണൽ ,സുഹൃത്തായ ഹരിക്കുട്ടനോട് കടം വാങ്ങിയ പത്തായിരം രൂപയും അറബി ഭാഷയിലെ എം .എ ,ബി .എഡു മായിരുന്നു കൈമുതൽ ,കുറച്ച്‌ കവിതയും വായനയും ,എല്ലാം കൂടി ഒരു മൂരിക്കുണ്ടനെ അറുത്ത് മങ്ങലം കയിഞ്ഞു ,ആദ്യരാത്രി പെണ്‍ വീട്ടിൽ കൂടുന്ന കാസ്രോഡൻ  പതിവ് തെറ്റിച്ച് എന്റെ വിപ്ലവം അവൾ എന്റെ വീട്ടിൽ ,
17 വർഷം ,മൂന്നു കുട്ട്യോൾ .,കടക്കല്ലു കൊണ്ട് ബാർപ്പിന്റെ പൊരെ ,തണൽ എന്ന് പേർ ,വീടിനടുത്ത്  ജോലി ,ഒരു കവിതാ സമാഹാരം ,ധാരാളം സുഹൃത്തുക്കൾ ,ബന്ധു മിത്രാദികൾ ,
ഇന്ന് ഉച്ചയ്ക്ക് പഴയ ഓർമ്മ പുതുക്കി
കുളുത്ത കഞ്ഞിയും ചമ്മന്തിയും കഴിച്ചു
ഈ സൌഭാഗ്യമെല്ലാം എന്നെ മങ്ങലം കയിച്ചതിനു ശേഷമെന്ന് ഇടയ്ക്കിടെ അവൾ ,,,
അൽ ഹംദു ലില്ലാഹ്
ഈ പെണ്ണുങ്ങളുടെ ഒരു കാര്യം
എന്താല്ലേ

2014, ഒക്‌ടോബർ 12, ഞായറാഴ്‌ച

ടി ഉബൈദ് അനുസ്മരണത്തിന് തളങ്കരയിൽ എത്തി ഇശൽ വിരുന്ന് ഒരുക്കിയ ഫൈസൽ എളേറ്റിലും ഓഎം കരുവാരക്കുണ്ടും ,
അവർക്ക് സമൃദ്ധമായ സ്നേഹവിരുന്ന് ഒരുക്കിയ യഹ്യ തളങ്കരയുടെ
വീട്ടിൽ ,''
അവരുടെ കൂട്ടത്തിൽ കൂടി ഓഎമ്മിൻറെ അഞ്ചിത മൊഞ്ചൊളി എന്ന പാട്ട് പാടാൻ ചാൻസ് കിട്ടിയ സാധുവായ  ഈ ഞാനും ,
ഇന്നലെയുടെ മറക്കാനാവാത്ത രാത്രി