2014 ഒക്‌ടോബർ 23, വ്യാഴാഴ്‌ച

പത്ത് മുപ്പത്
സംസ്ഥാനങ്ങളുള്ള
ഒരു രാജ്യമായിരുന്നു
ഞങ്ങളുടെ സ്കൂള്‍

ഓരോന്നിലും
ഓരോഭാഷ
ഭാവവും

ഞങ്ങളുടെ ടാപ്പ്
ഞങ്ങളുടെ ടീച്ചര്‍
‍ഞങ്ങളുടെ ഡെസ്റ്റര്‍
‍ഞങ്ങളുടെ നാടകം

എട്ട് ബിയിലെ സിന്ധു
ഒമ്പത് എയിലെ പ്രവീണ്‍
മാഷുമാര്‍ പലപ്പോഴും
റിപ്പോര്‍ട്ടര്‍മാരായി
ടീച്ചര്‍മാര്‍ താരതമ്യപഠനം
നടത്തുന്ന നിരൂപകരും


എങ്കിലോ
ഫുട്ബോള്‍ മത്സരങ്ങളിലും
യുവജനോത്സവങ്ങളിലും
ഞങ്ങളുടെ രാജ്യം
വരണമേയെന്ന്‌
ഒരു രാജ്യത്തെ പ്രജകള്‍
ഒരുമിച്ച് പ്രാര്‍‌ത്ഥിച്ചു


കുറ്റവാളികള്‍
അസംബ്ലി ഗ്രൌണ്ടില്
‍വെയിലത്ത്
മുട്ടുകുത്തി

ഒരു ദിവസം
ഒറ്റ കൂട്ടമണിയോടെ
ഒരു സാമ്രാജ്യം
അപ്രത്യക്ഷമായി
ഇന്നലെ (2014 ഒക്ടോബർ 22 ബുധൻ) രാവിലെ
പലർമ സാംസ്കാരിക വേദിയുടെ ഫ്രീഡം ബുക്സ്
പ്രസിദ്ധീകരിക്കുന്ന 'ജനകവിത-2014' ന്റെ
ആലോചനകൾക്കായി ഞങ്ങൾ കുറച്ച് പേർ
പരപ്പനങ്ങാടിയിൽ ഒന്ന് കൂടിയിരുന്നു...!
കെ.ഇ.എൻ,ജയദേവ് നായനാർ,അസ്മോ പുത്തൻ ചിറ,
ഗഫൂർ അറക്കൽ,ഫസൽ റഹ്മാൻ,തമ്പാട്ടി,ദീപക് നാരായണൻ,
ഗോപകുമാർ പൂക്കോ ട്ടൂർ, ഉസ്മാൻ മുഹമ്മദ്‌
എന്നിവർ കൂടെ ഉണ്ടായിരുന്നു...!
കവിതകൾ അയക്കാനുള്ളവർ വേഗം അയക്കുക.
2014 ജനുവരി 1 മുതൽ 2014 ഡിസംബർ 31 വരെ
അച്ചടി മാധ്യമങ്ങളിലും നെറ്റിലും പ്രസിദ്ധീകരിച്ച,
പ്രസിദ്ധീകരിക്കാനിരിക്കുന്ന നിങ്ങളുടെ കവിതകളിൽ വെച്ച്
ഏറ്റവും ശക്തമെന്ന് തോനുന്ന കവിതകൾ
പലർമ സാംസ്കാരിക വേദി സമാഹരിച്ച് പുസ്തകമാക്കുന്നു.
പലർമയുടെ 'ഫ്രീഡം ബുക്സ്' പ്രസിദ്ധീകരിക്കുന്ന
'ജനകവിത - 2014' എന്ന കവിതാ സമാഹരത്തിലേക്കുള്ള
കവിതകൾ ഡിസംബർ 31 ന് ഉള്ളിലായി അയച്ച് തരിക.
കഴിയുന്നതും പി.ഡി.എഫ് അയക്കാതെ ടൈപ് ചെയ്ത് അയക്കുക.
പി.ഡി.എഫ് ആണെങ്കിലും കുഴപ്പമില്ല.
2015 ജനുവരി 26 ന് നടക്കുന്ന പലർമയുടെ
ഒന്നാം വാർഷികാഘോഷ വേളയിൽ വെച്ച്
'ജനകവിത' പ്രകാശനം ചെയ്യുന്നതായിരിക്കും.
മൂന്ന് വ്യത്യസ്ത സ്വഭാവത്തിലുള്ള പഠനങ്ങളോട് കൂടിയ
'ജനകവിത'യിലേക്ക് കവിതകൾ മെയിൽ ചെയ്യേണ്ട വിലാസം:
sreealr09@gmail.com
മൊബൈൽ :09846697314.
ഇതു പോലുള്ളൊരു ഒക്ടോബർ 23 വ്യാഴം 1997 നായിരുന്നു എന്റെ മങ്ങലം ,ഇരുപത്തഞ്ചാമത്തെ വയസ്സ് ,ചെമനാട്ടു നിന്നും 10 ആണുങ്ങളും 10 പെണ്ണുങ്ങളും ,പിന്നെ ഒരു പത്തൊൻപത്കാരിയും വിരുന്നു വന്നു ,ഓടിട്ട എന്റെ വീട്ടിനു മുന്നില് വലിച്ചു കെട്ടിയ താർപായ തണൽ ,സുഹൃത്തായ ഹരിക്കുട്ടനോട് കടം വാങ്ങിയ പത്തായിരം രൂപയും അറബി ഭാഷയിലെ എം .എ ,ബി .എഡു മായിരുന്നു കൈമുതൽ ,കുറച്ച്‌ കവിതയും വായനയും ,എല്ലാം കൂടി ഒരു മൂരിക്കുണ്ടനെ അറുത്ത് മങ്ങലം കയിഞ്ഞു ,ആദ്യരാത്രി പെണ്‍ വീട്ടിൽ കൂടുന്ന കാസ്രോഡൻ  പതിവ് തെറ്റിച്ച് എന്റെ വിപ്ലവം അവൾ എന്റെ വീട്ടിൽ ,
17 വർഷം ,മൂന്നു കുട്ട്യോൾ .,കടക്കല്ലു കൊണ്ട് ബാർപ്പിന്റെ പൊരെ ,തണൽ എന്ന് പേർ ,വീടിനടുത്ത്  ജോലി ,ഒരു കവിതാ സമാഹാരം ,ധാരാളം സുഹൃത്തുക്കൾ ,ബന്ധു മിത്രാദികൾ ,
ഇന്ന് ഉച്ചയ്ക്ക് പഴയ ഓർമ്മ പുതുക്കി
കുളുത്ത കഞ്ഞിയും ചമ്മന്തിയും കഴിച്ചു
ഈ സൌഭാഗ്യമെല്ലാം എന്നെ മങ്ങലം കയിച്ചതിനു ശേഷമെന്ന് ഇടയ്ക്കിടെ അവൾ ,,,
അൽ ഹംദു ലില്ലാഹ്
ഈ പെണ്ണുങ്ങളുടെ ഒരു കാര്യം
എന്താല്ലേ

2014 ഒക്‌ടോബർ 12, ഞായറാഴ്‌ച

ടി ഉബൈദ് അനുസ്മരണത്തിന് തളങ്കരയിൽ എത്തി ഇശൽ വിരുന്ന് ഒരുക്കിയ ഫൈസൽ എളേറ്റിലും ഓഎം കരുവാരക്കുണ്ടും ,
അവർക്ക് സമൃദ്ധമായ സ്നേഹവിരുന്ന് ഒരുക്കിയ യഹ്യ തളങ്കരയുടെ
വീട്ടിൽ ,''
അവരുടെ കൂട്ടത്തിൽ കൂടി ഓഎമ്മിൻറെ അഞ്ചിത മൊഞ്ചൊളി എന്ന പാട്ട് പാടാൻ ചാൻസ് കിട്ടിയ സാധുവായ  ഈ ഞാനും ,
ഇന്നലെയുടെ മറക്കാനാവാത്ത രാത്രി



2014 ഓഗസ്റ്റ് 30, ശനിയാഴ്‌ച

ഉള്ളി 


കവിത
ഉള്ളി പോലായിരിക്കണം
തൊലിപ്പുറം
മിനുത്ത് നനുത്തിരിക്കണം
കുനു കുനെ മുറിയണം
മുറിക്കുന്നവരുടെ
കണ്ണ് നനയണം
മുറിച്ചാല്‍ അരിയാന്‍
കൈ തരിക്കണം
അരിയലിനൊരു
താളമുണ്ടായിരിക്കണം
അരിഞ്ഞാല്‍
അമ്മിയില്‍ അരയണം
ചമ്മന്തിയില്‍
ചതഞ്ഞു മണക്കണം
കറിയില്‍ കലങ്ങി
മറിയണം
നെയ്യില്‍ മൂക്കണം
മൂത്താല്‍ ചോന്നു
കരിയണം
മൂക്കില്‍ എരിഞ്ഞു
കയറണം
വടയില്‍ തടയണം
പല്ലില്‍ പിടയണം
വെളുത്തുള്ളി പോലെ
വെളുത്തിരിക്കണം
വായുകോപം മാറ്റണം
ചുവന്നുള്ളി പോലെ
തുടുത്തിരിക്കണം
ലേഹ്യത്തോട്‌
ലോഹ്യം പിടിക്കണം
നീരുള്ളി പോലെ
ഇതളായിരിക്കണം
നീര്‍ അറ്റാല്‍
ചുരുങ്ങണം
നീര്‍ക്കെട്ട്
തടയണം
ഉള്ളിയെടുത്ത്
തൊലിച് തൊലിച്ഛങ്ങു ചെന്ന്‍
കാമ്പ് തേടരുത്
ചമല്‍ക്കാരം വിട്ടു
നീട്ടിച്ഛവച്ച്
വായ നാറ്റിക്കരുത്‌
ഉള്ളി സ്വയം വിത്താവണം
താനേ വളമായി
നീരായി സ്വയം മുളക്കണം
നിറഞ്ഞു വളരണം
വളര്‍ന്നു നിറയണം
നിറഞ്ഞുറഞ്ഞു
വീടും നാടും
ഭരിക്കണം

റഹ്മാന്‍ PANATHUR
president k h s t u kasargod dist comtyഇൻലൈൻ ഇമേജ് 1
താളും തവരയും ,
കൂട്ടായ്മ ശ്രദ്ധേയമായി 
ജീവിത ശൈലീ രോഗങ്ങൾ കൊണ്ട് നഗരത്തിലെ ആശുപത്രികൾ നിറയുന്ന കാലത്ത് നമ്മുടെ പറമ്പുകളിൽ സമൃദ്ധമായ താളും തവരയും കൊണ്ട് ഭക്ഷണം ഒരുക്കിയും നാട്ടറിവുകൾ പങ്കു വച്ചും കാസർകോട്ടെ സാംസ്കാരിക പ്രവർത്തകർ ഒരുക്കിയ കൂട്ടായ്മ ശ്രദ്ധേയമായി 
     monaro ടൂറിംഗ് പീപ്ളിന്റെ ബാനറിൽ മധൂർ ഷരീഫ് ,പി ഇ എ റഹ്മാൻ പാണത്തൂർ ,സന്തോഷ്‌ ബേനൂർ  എന്നിവരുടെ നേതൃത്വത്തിൽ ആണ് പരിപാടി അരങ്ങേറിയത് വൈദ്യരത്നം മാത്തുക്കുട്ടി വൈദ്യരുടെ അട്യനടുക്കയിലെ വീട്ടു വളപ്പിലെ ഔഷധ സസ്യങ്ങളുടെ കുളിർമ്മയിൽ മുപ്പതോളം സുഹൃത്തുക്കൾ ഒരുമിച്ചു കൂടി 
മുതിര്ന്ന പത്ര പ്രവർത്തകൻ റഹ്മാൻ തായലങ്ങാടി കൂട്ടായ്മ ഉദ്ഘാടനം ചെയ്തു ഡോക്ടർമാർ തന്നെ രോഗികളെ ഉത്പാദിപ്പിച്ചു കൊണ്ടിരിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു 
തുടർന്ന് ജീവിത ശൈലീ രോഗങ്ങളെ കുറിചുള്ള മാത്തുക്കുട്ടി വൈദ്യരുടെ സംശയ നിവാരണ ക്ലാസ് നാട്ടറിവുകളാൽ സമ്പന്നമായിരുന്നു നാം ഭക്ഷിച്ചു കൊണ്ടിരിക്കുന്ന ഭക്ഷ്യ വസ്തുക്കളാണ് നമ്മെ മാറാ രോഗികളാക്കി മാറ്റി കൊണ്ടിരിക്കുന്നതെന്ന്  അദ്ദേഹം മുന്നറിയിപ്പ് നല്കി കാസർകോട്ടെ  ജനങ്ങളിൽ കാണപ്പെടുന്ന മിക്ക ജീവിത ശൈലീ രോഗങ്ങള്ക്കും കാരണം അമിതമായ മാംസാഹാര പ്രിയമാണെ ന്നും നമുക്ക് ചുറ്റുമുള്ള പ്രകൃതീ ജന്യമായ ഭക്ഷണ ശീലങ്ങളിലെക്കുള്ള തിരിച്ചു പോക്കാണ് ഇതിനുള്ള ചികിത്സയെന്നും അദ്ദേഹം ഓര്മിപ്പിച്ചു 
ഉച്ചക്ക് താളും തവരയും എന്നാ പരിപാടിയുടെ ഭാഗമായി കര്ക്കിടകത്തിലും ചിങ്ങത്തിലും മലയാളികൾ പിന്തുടർന്ന് വന്നിരുന്ന നാട്ടുഭക്ഷണ രീതികളാൽ വൈവിധ്യപൂർണമായ സദ്യ ,മരുന്നാണ് ഭക്ഷണം എന്ന് കാട്ടി തരുന്നതായിരുന്നു .താളു കറി ,തവരക്കറി ,ചക്കക്കുരു ,വാഴച്ചുണ്ട് ,,മുത്തിൾചമ്മന്തി ,കടുമാങ്ങ ,തേങ്ങാക്കൊത്ത് കുടംപുളിയിട്ടത് ,മുതിരക്കറി തുടങ്ങി പതിനാല് കൂട്ടുകറികളോടെയുള്ള  കുത്തരിചോറ് എല്ലാവരുടെയും വയറും മനസ്സും നിറച്ചു 
സുഭാഷ് അറുകരയുടെ നാടൻ പാട്ട് ഇടയ്ക്കിടെ ഇടവേളകളിൽ  ആവേശം വിതറി 
ക്കൊണ്ടിരുന്നു ,ടി .വി .ഗംഗാധരൻ ,ടി.എ .ഷാഫി ,വിനോദ്കുമാർ പെരുംപള ,പദ്മനാഭൻ ബ്ലാത്തൂർ ,അശ്രഫലി ചേരന്കൈ തുടങ്ങിയവർ വിവിധ വിഷയങ്ങളെ കുറിച്ച് സംസാരിച്ചു 
വിനോദ് കണ്ണൻ  ഇബ്രാഹിം ചെർകള , ഇബ്രാഹിം അങ്കോല ,ഷാഫി.എ.നെല്ലിക്കുന്ന് ,നാസർ ചെമ്നാട് ,ഹാരിസ് ഫ്ലാഷ് ,വിൻസെൻ ഡിസൂസ ,എബി കുട്ടിയാനം ,റഫീക്ക് കേളോട്ട് ,നിയാസ് ചെമ്നാട്അലി കുമ്പള ,ഗിരീഷ്‌ സുഭാഷ് റമീസ് തെക്കിൽ  തുടങ്ങിയവര കൂട്ടായ്മയിൽ പങ്കാളികളായി 
ചക്ക വറുത്തത ചക്ക പപ്പടം തുടങ്ങിയ നാട്ടു പലപലഹാരങ്ങളോടെ  വൈകുന്നേരത്തെ ചായയും കഴിഞ്ഞു കൂട്ടായ്മ പിരിഞ്ഞു