2015 ഫെബ്രുവരി 19, വ്യാഴാഴ്‌ച
പിലിക്കോട്ടെ കാർഷിക ഗവേഷണ കേന്ദ്രം ആദ്യമായിട്ടാണ് ഫാം ഷോ എന്നാ പേരിൽ ജനങ്ങൾക്ക് തുറന്നു കൊടുക്കുന്നത് ,ഇന്ന് ഒന്ന് കാണാനുള്ള ഭാഗ്യം കിട്ടി ,വിവിധങ്ങളായ കാർഷിക രീതികൾ ,ഉത്പന്നങ്ങൾ ,വിളകൾ ,ഔഷധികൾ ,യന്ത്രങ്ങൾ ,കാണേണ്ടത് തന്നെ തമിഴനും തെലുങ്കനും വിഷമടിച്ചു വിടുന്നത് കണ്ണ് പൂട്ടി വാങ്ങി മൃഷ്ടാന്നം ഭുജിക്കുന്ന നമുക്കെന്ത് വിത്ത് ,വളം ,മണ്ണ് ല്ലേ
കൂട്ടത്തിൽ നമ്മുടെ ബേർ പഴവും കണ്ടു
പിറന്നാൾ തിരക്കിനിടയിൽ അല്പം വൈകിപ്പോയി ചില ചങ്ങായിമാർ വയസ് എത്രയായി എന്ന് ചോദിച്ചിരുന്നു , വയസ്സ് വെളിപ്പെടുത്തുന്നത് മറ്റു ചില ഫാൻസ് അസോസിയേഷൻകാര്ക്ക് ബേജാർ ആവും എന്നതിനാൽ വേണ്ട ,ശിവരാത്രി ആയതിനാൽ ലീവ് ,രാവിലെ തന്നെ തൂമ്പയെടുത്ത് പറമ്പിൽ വിളഞ്ഞ ഒരു തറ മഞ്ഞൾ കിളച്ചു ,ചാണകപ്പൊടിയും പച്ചിലവളവും ചേർത്ത് ,തികച്ചും ജൈവികം ,വിളവു പോര, കഴിഞ്ഞ മഴക്കാലത്തിനു മുമ്പ് നട്ടതാണ് ,അതിനെ കഴുകി വൃത്തിയാക്കി ,മണ്‍ ചട്ടിയിൽ പുഴുങ്ങി ,മുറിച് നന്നായി ഉണക്കി ,പൊടിച്ചെടുത്താൽ ,ഒരു വർഷത്തേക്കുള...
കൂടുതല്‍ കാണുക2015 ഫെബ്രുവരി 2, തിങ്കളാഴ്‌ച
മുരിക്കുകാലുകളിൽ പടർന്ന ധാരാളം കുരുമുളക് വള്ളികളുണ്ടായിരുന്നു എന്റെ തറവാട്ടിൽ .വേനൽ കടുക്കും മുമ്പ് കായ്ച്ച കുരുമുളക് മൂത്ത് ചുവന്നു തുടങ്ങും ,മുരിക്കു മരത്തിൽ ചാരി വെച്ച മുളയേണിയിൽ കയറി കുരുമുളക് പറിക്കുന്നത് രസകരം തന്നെ .ഒപ്പം സാഹസികവും ,കൂട്ടിനു സഹായി കൈക്കളനും ഉണ്ടാവും ,പറിച്ച കുരുമുളക് കളത്തിൽ കാലു കൊണ്ട് ചവിട്ടി മണിയെല്ലാം വേർപെടുത്തി .ഉണക്കാനിടും ,മണി വേർപെട്ട തൊത്തൽ വഴി നീളെ വിതറണം എന്നാണ് വിശ്വാസം ,എങ്കിൽ അടുത്ത വര്ഷം കൂടുതൽ വിളവു കിട്ടുമത്രേ ,ഇന്ന് നഗരത്തിനടുത്ത എന്റെ പറമ്പിൽ രണ്ട്
പ്ലാവുകളിൽ നിറയെ പന്നിയൂർ കുരുമുളക് കായ്ക്കുന്നുണ്ട് ,ഇന്നലെ അത് കയറി പറിച്ചു ,ഒരു വർഷത്തെ ഉപയോഗം കഴിഞ്ഞ് ബാക്കിക്ക് നല്ല വിലയും കിട്ടും ,മീൻ വറുക്കാനും ,ചുക്ക് കാപ്പിയിടാനും ,എന്ന് തുടങ്ങി ബിരിയാണിക്കുപോലും അത്യാവശ്യം .......അല്ല കറുത്ത പൊന്നിന്റെ മേന്മ കണ്ടല്ലേ അറബികളും പറങ്കികളും ചീനക്കാരും നമ്മെ തേടി വന്നത് ,,,,ല്ലേ .........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)








