താളും തവരയും ,
കൂട്ടായ്മ ശ്രദ്ധേയമായി
ജീവിത ശൈലീ രോഗങ്ങൾ കൊണ്ട് നഗരത്തിലെ ആശുപത്രികൾ നിറയുന്ന കാലത്ത് നമ്മുടെ പറമ്പുകളിൽ സമൃദ്ധമായ താളും തവരയും കൊണ്ട് ഭക്ഷണം ഒരുക്കിയും നാട്ടറിവുകൾ പങ്കു വച്ചും കാസർകോട്ടെ സാംസ്കാരിക പ്രവർത്തകർ ഒരുക്കിയ കൂട്ടായ്മ ശ്രദ്ധേയമായി
monaro ടൂറിംഗ് പീപ്ളിന്റെ ബാനറിൽ മധൂർ ഷരീഫ് ,പി ഇ എ റഹ്മാൻ പാണത്തൂർ ,സന്തോഷ് ബേനൂർ എന്നിവരുടെ നേതൃത്വത്തിൽ ആണ് പരിപാടി അരങ്ങേറിയത് വൈദ്യരത്നം മാത്തുക്കുട്ടി വൈദ്യരുടെ അട്യനടുക്കയിലെ വീട്ടു വളപ്പിലെ ഔഷധ സസ്യങ്ങളുടെ കുളിർമ്മയിൽ മുപ്പതോളം സുഹൃത്തുക്കൾ ഒരുമിച്ചു കൂടി
മുതിര്ന്ന പത്ര പ്രവർത്തകൻ റഹ്മാൻ തായലങ്ങാടി കൂട്ടായ്മ ഉദ്ഘാടനം ചെയ്തു ഡോക്ടർമാർ തന്നെ രോഗികളെ ഉത്പാദിപ്പിച്ചു കൊണ്ടിരിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു
തുടർന്ന് ജീവിത ശൈലീ രോഗങ്ങളെ കുറിചുള്ള മാത്തുക്കുട്ടി വൈദ്യരുടെ സംശയ നിവാരണ ക്ലാസ് നാട്ടറിവുകളാൽ സമ്പന്നമായിരുന്നു നാം ഭക്ഷിച്ചു കൊണ്ടിരിക്കുന്ന ഭക്ഷ്യ വസ്തുക്കളാണ് നമ്മെ മാറാ രോഗികളാക്കി മാറ്റി കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി കാസർകോട്ടെ ജനങ്ങളിൽ കാണപ്പെടുന്ന മിക്ക ജീവിത ശൈലീ രോഗങ്ങള്ക്കും കാരണം അമിതമായ മാംസാഹാര പ്രിയമാണെ ന്നും നമുക്ക് ചുറ്റുമുള്ള പ്രകൃതീ ജന്യമായ ഭക്ഷണ ശീലങ്ങളിലെക്കുള്ള തിരിച്ചു പോക്കാണ് ഇതിനുള്ള ചികിത്സയെന്നും അദ്ദേഹം ഓര്മിപ്പിച്ചു
ഉച്ചക്ക് താളും തവരയും എന്നാ പരിപാടിയുടെ ഭാഗമായി കര്ക്കിടകത്തിലും ചിങ്ങത്തിലും മലയാളികൾ പിന്തുടർന്ന് വന്നിരുന്ന നാട്ടുഭക്ഷണ രീതികളാൽ വൈവിധ്യപൂർണമായ സദ്യ ,മരുന്നാണ് ഭക്ഷണം എന്ന് കാട്ടി തരുന്നതായിരുന്നു .താളു കറി ,തവരക്കറി ,ചക്കക്കുരു ,വാഴച്ചുണ്ട് ,,മുത്തിൾചമ്മന്തി ,കടുമാങ്ങ ,തേങ്ങാക്കൊത്ത് കുടംപുളിയിട്ടത് ,മുതിരക്കറി തുടങ്ങി പതിനാല് കൂട്ടുകറികളോടെയുള്ള കുത്തരിചോറ് എല്ലാവരുടെയും വയറും മനസ്സും നിറച്ചു
സുഭാഷ് അറുകരയുടെ നാടൻ പാട്ട് ഇടയ്ക്കിടെ ഇടവേളകളിൽ ആവേശം വിതറി
ക്കൊണ്ടിരുന്നു ,ടി .വി .ഗംഗാധരൻ ,ടി.എ .ഷാഫി ,വിനോദ്കുമാർ പെരുംപള ,പദ്മനാഭൻ ബ്ലാത്തൂർ ,അശ്രഫലി ചേരന്കൈ തുടങ്ങിയവർ വിവിധ വിഷയങ്ങളെ കുറിച്ച് സംസാരിച്ചു
വിനോദ് കണ്ണൻ ഇബ്രാഹിം ചെർകള , ഇബ്രാഹിം അങ്കോല ,ഷാഫി.എ.നെല്ലിക്കുന്ന് ,നാസർ ചെമ്നാട് ,ഹാരിസ് ഫ്ലാഷ് ,വിൻസെൻ ഡിസൂസ ,എബി കുട്ടിയാനം ,റഫീക്ക് കേളോട്ട് ,നിയാസ് ചെമ്നാട്അലി കുമ്പള ,ഗിരീഷ് സുഭാഷ് റമീസ് തെക്കിൽ തുടങ്ങിയവര കൂട്ടായ്മയിൽ പങ്കാളികളായി
ചക്ക വറുത്തത ചക്ക പപ്പടം തുടങ്ങിയ നാട്ടു പലപലഹാരങ്ങളോടെ വൈകുന്നേരത്തെ ചായയും കഴിഞ്ഞു കൂട്ടായ്മ പിരിഞ്ഞു