ഉള്ളി
കവിത
ഉള്ളി പോലായിരിക്കണം
തൊലിപ്പുറം
മിനുത്ത് നനുത്തിരിക്കണം
കുനു കുനെ മുറിയണം
മുറിക്കുന്നവരുടെ
കണ്ണ് നനയണം
മുറിച്ചാല്‍ അരിയാന്‍
കൈ തരിക്കണം
അരിയലിനൊരു
താളമുണ്ടായിരിക്കണം
അരിഞ്ഞാല്‍
അമ്മിയില്‍ അരയണം
ചമ്മന്തിയില്‍
ചതഞ്ഞു മണക്കണം
കറിയില്‍ കലങ്ങി
മറിയണം
നെയ്യില്‍ മൂക്കണം
മൂത്താല്‍ ചോന്നു
കരിയണം
മൂക്കില്‍ എരിഞ്ഞു
കയറണം
വടയില്‍ തടയണം
പല്ലില്‍ പിടയണം
വെളുത്തുള്ളി പോലെ
വെളുത്തിരിക്കണം
വായുകോപം മാറ്റണം
ചുവന്നുള്ളി പോലെ
തുടുത്തിരിക്കണം
ലേഹ്യത്തോട്
ലോഹ്യം പിടിക്കണം
നീരുള്ളി പോലെ
ഇതളായിരിക്കണം
നീര്‍ അറ്റാല്‍
ചുരുങ്ങണം
നീര്‍ക്കെട്ട്
തടയണം
ഉള്ളിയെടുത്ത്
തൊലിച് തൊലിച്ഛങ്ങു ചെന്ന്‍
കാമ്പ് തേടരുത്
ചമല്‍ക്കാരം വിട്ടു
നീട്ടിച്ഛവച്ച്
വായ നാറ്റിക്കരുത്
ഉള്ളി സ്വയം വിത്താവണം
താനേ വളമായി
നീരായി സ്വയം മുളക്കണം
നിറഞ്ഞു വളരണം
വളര്‍ന്നു നിറയണം
നിറഞ്ഞുറഞ്ഞു
വീടും നാടും
ഭരിക്കണം
റഹ്മാന്‍ PANATHUR
president k h s t u kasargod dist comty

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ