2011 ജൂലൈ 24, ഞായറാഴ്‌ച

thaalu kari

ഈ റോഡ്‌ സൈഡില്‍ കാണുന്ന ചെടിയെ അറിയാമോ?
ഇതാണ് താള്‍ ,പഴമക്കാര്‍ കര്‍ക്കിടകത്തില്‍ ഇത് കറി
വച്ച് കഴിച്ചിരുന്നു

mathanilathoran

മൂന്നു മാസം താളും തകരേം
മൂന്ന് മാസം ചക്കേം മാങ്ങേം
മൂന്നുമാസം ചേനേം ചേമ്പും
മൂന്നുമാസം അങ്ങനേം ഇങ്ങനേം

2011 ജനുവരി 10, തിങ്കളാഴ്‌ച

2011 ജനുവരി 9, ഞായറാഴ്‌ച




ഒ  ക്കു 
 O  K K
U
 


 

ഡാഡി മമ്മി 
വീട്ടിലില്ല 
ഉടപ്പിറന്നോരാരും 
അടുത്തില്ല 
 പണിക്കാരി 
പിണങ്ങിപ്പോയി 
മിക്സിയോ
കുക്കറോ 
കണ്ടാലും മിണ്ടില്ല !

വലിയ 
മതിലുള്ളതിനാല്‍
അയക്കുടി 
അറിയില്ല 
സ്പെഷല്‍ ക്ലാസ്സില്ല 
ടൂഷനില്ല 
ടിവിയില്‍ 
പുതുമയൊന്നുമില്ല 

കണ്ണന്‍ ചിരട്ടയില്‍ 
കഞ്ഞീം കറീം
കളിച്  മടുത്തു 

ഗേറ്റില്‍ വന്ന്‍ 
നീയൊരു 
മിസ്സ്കോളിട്ടാല്‍ മതി 
നമുക്ക് 
ഡാ ഡി മമ്മി കളിക്കാം !! 

 

2011 ജനുവരി 6, വ്യാഴാഴ്‌ച

പഴയത് പോലല്ല 
കാര്യങ്ങള്‍ 

പകലിന്‍റെ
ഓരോ ഇലയനക്കങ്ങളിലും 
സൂര്യന്റെ ഹൃദയം മിടിക്കുന്നുണ്ട് 

രാവിന്‍റെ 
ഓരോ കൊള്ളിവെപ്പിലും
കൂട്ടം തെറ്റിപ്പോയ 
പ്ലൂട്ടോയുടെ കണ്ണിളക്കമുണ്ട് 

മഴയുടെ ഓരോ നിറപ്പെയ്ത്തിലും
മേഘ സഞ്ചാരങ്ങളുടെ 
                                                                          വിരഹമുണ്ട്

വെയിലിന്‍റെ   
നാണയത്തിളക്കത്തില്‍ 
അനാഥരുടെ 
വിയര്‍ക്കാത്ത പനിയുണ്ട്

അടര്‍ത്തിയെടുത്ത 
ഓരോ കല്ലിനും ചോടെ 
ഉറുമ്പ്‌ തീനികള്‍ ക്കറിയാത്ത
യുദ്ധ രഹസ്യങ്ങളുണ്ട് 

അറുത്തു വില്‍ക്കപ്പെടുന്ന 
കുന്നിന്‍റെ ഗര്‍ഭ -
ഗൃഹത്തില്‍ നിന്നും 
അരുവികളുടെ കണ്ണീര്‍ ജാഥ 
പുറപ്പെട്ടു പോവുന്നുണ്ട് 

അടിവാരങ്ങള്‍ മുക്കി 
നിറഞ്ഞുയരുന്ന 
അണയൊരുക്കത്തില്‍ 
അടിയാളന്റെ 
ഞരമ്പുകള്‍ വലിഞ്ഞു 
പൊട്ടുന്നുണ്ട് 

പഴയത് പോലല്ല 
കാര്യങ്ങള്‍ 
പാരമ്പര്യത്തിന്‍റെ
ചവിട്ടി ത്തിരുമ്മലിനു
പുതിയ മര്‍മ്മങ്ങള്‍ 
ആവശ്യമുണ്ട്

ണ്ടാരം

ഇത് വരെ 
വയറു 
നിറഞ്ഞിട്ടില്ല !
വല്ലപ്പോഴും 
നിറയാനാവുംപോഴേക്കും 
ഏതോ കൈകള്‍ വന്ന്‍ 
തല കീഴായി 
കിലുക്കി 
കിലുക്കി 
കനമുള്ളതെല്ലാം
എടുത്തോണ്ട് പോവും !
ദാരിദ്ര്യം 
മൂത്തിട്ടായിരിക്കാം
അയാള്‍ 
എന്നെ
പണ്ടാരം ' 
എന്ന്‍ പറഞ്ഞ്‌
എറിഞ്ഞുടച്ചത്‌
പരിക്കുപറ്റി 
ആസ്പത്രി യില്‍ 
കിടക്കുമ്പോള്‍ 
കാസ രോഗിയായ 
മലയാളം മാഷാണ് 
ഭൂമിയുടെ 
" ഭ'
ആണെന്ന് 
പറഞ്ഞ്‌ തന്നത് !
അതും വേണ്ടായിരുന്നു 
ബാങ്കിന്റെ 
ബ "
ആയിരുന്നെങ്കില്‍ എനിക്കീ 
ഗതി 
വരില്ലായിരുന്നു 



കത്രീന 

കാറ്റത്ത് 
അപ്പൂപ്പന്‍ താടിയായിരിക്കുക 
രസകരം തന്നെ !
മഴ നനയാന്‍ 
പാറയായിരിക്കുന്ന
കൌതുകം പോലെ !

പടിഞ്ഞാറന്‍ കാറ്റ് 
ചന്തയിലൂടെ വന്ന്‍
ഉടുപ്പുകളെല്ലാം 
പറത്തി കളിക്കുന്നത് 
കാണാന്‍ 
നല്ല ചന്തമുണ്ട് 

പെരുമഴയില്‍ 
നേരുരുള്‍ പൊട്ടി 
നാട്ടു മണ്‍ ചിന്ത്‌
കൂട്ടത്തോടെ 
കൂലം കുത്തുമ്പോള്‍ 
പെരുംപാറ പോലെ 
വേരുകള്‍ 
മണ്ണില്‍ ആഴ്ത്തിയിരിക്കുക 
കര്‍മം 
അതി കഠിനം  !  

എ പോയം എവെരി ഡേ 

ഓരോ 
ദിവസവും ,
ഓരോ 
കവിത ...
അനാരോഗ്യത്തിന് 
അത്യുത്തമം !
ഡോക്ടര്‍ 
വീട്ടില്‍ നിന്ന്‍ 
അകലില്ല !
പ്ലസ്‌ ടു കഴിഞ്ഞ 
സന്താനങ്ങള്‍ എല്ലാം 
എന്ട്രന്‍സ് എഴുതി 
ഡോക്ടര്‍ ആയാല്‍ 
പിന്നെന്തു മാര്‍ഗ്ഗം ?
ആപ്പിളിനിപ്പോ 
തീവിലയും !


  


പ്രിയത്തില്‍ ബാപ്പയും ഉമ്മയും അറിയാന്‍ ജമാല്‍ എഴുത്ത്. ഗള്‍ഫില്‍ വന്നിട്ട് ഇന്നേക്ക് അഞ്ചു വര്‍ഷം തികയുന്നു. അടുത്ത മാസം നാട്ടില്‍ വരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് വിസക്ക് വേണ്ടി വാങ്ങിച്ച കടം വീട്ടാനും പിന്നെ ഒരിക്കല്‍ നാട്ടില്‍ വന്നു പോരാനും സാധിച്ചു എന്നതൊഴിച്ചാല്‍ സമ്പാദ്യമായി ഒന്നുമില്ല. ഇനി ഗള്‍ഫിലേക്ക് ഞാന്‍ തിരിച്ചു പോരുന്നില്ല. അദ്ധ്വാനിക്കാനുള്ള ആരോഗ്യം ഉള്ളത് കൊണ്ട് നാട്ടില്‍ വല്ല കൂലിപ്പണിക്കും പോകാം. നിങ്ങളുടെ അഭിപ്രായം മറുപടിയില്‍ അറിയിക്കുമല്ലോ. എന്ന് സ്വന്തം ജമാല്‍. 
പ്രിയത്തില്‍ മകന്‍ ജമാല്‍ അറിയാന്‍ ബാപ്പ എഴുതുന്നത്‌കത്ത് കിട്ടി. നീ വരുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷിക്കുന്നു. ബാക്കി വിവരങ്ങള്‍ ഉമ്മ എഴുതും. ജമാല്‍ അറിയാന്‍ ഉമ്മ എഴുതുന്നത്‌. നമ്മുടെ വീട് ചോര്‍ന്നൊലിക്കുന്ന വിവരം നിനക്കറിയാലോ. ഓടു മാറ്റാന്‍ ആശാരി വന്നപ്പോള്‍ പട്ടികയും കഴുക്കോലും മാറ്റണമെന്നാണ് പറഞ്ഞത്. ഇനി മരത്തിനു പൈസ ചിലവാക്കുന്നതിലും നല്ലത് വാര്‍ക്കുന്നതാണെന്നാണ് എല്ലാവരുടെയും അഭിപ്രായം. എന്തായാലും പുര നന്നാക്കാതെ പറ്റില്ലല്ലോ. ഇവിടെ വന്നു കൂലിപ്പണിക്ക് പോയാല്‍ നിന്നെക്കൊണ്ട് പുര നന്നാക്കാന്‍ സാധിക്കുമോ. ഉമ്മ പറഞ്ഞെന്നേയുള്ളൂ. ഇനി എല്ലാം നിന്‍റെ ഇഷ്ടം. എന്ന് സ്വന്തം ഉമ്മ.
പ്രിയത്തില്‍ ഉമ്മ അറിയാന്‍ ജമാല്‍ എഴുത്ത്ഞാന്‍ ഈ മരുഭൂമിയില്‍ വന്നിട്ട് ഇന്നേക്ക് പത്തു വര്‍ഷം കഴിഞ്ഞു. അടുത്ത മാസം നാട്ടിലേക്ക് വരാന്‍ ഉദ്ദേശിക്കുന്നു. ഏതായാലും ഇക്കഴിഞ്ഞ മൂന്നു നാല് വര്‍ഷം കൊണ്ട് നമ്മുടെ വീട് പുതുക്കിപ്പണിയാന്‍ സാധിച്ചു. അതിന്‍റെ കടങ്ങളൊക്കെ വീട്ടി. ഇനി നാട്ടില്‍ ടാക്സി ഓടിച്ചു കഴിയാമെന്നാണ് ഞാന്‍ വിജാരിക്കുന്നത്. നമ്മുടെ നിത്യച്ചിലവിനുള്ള വക അതില്‍നിന്ന് കിട്ടും. ഈ മരുഭൂമിയിലെ ജീവതം എനിക്ക് മടുത്തു. നാട്ടില്‍വന്നു മക്കളോടൊപ്പം കഴിയണം. ഉമ്മയുടെ അഭിപ്രായം അറിയിക്കുമല്ലോ.
പ്രിയ മകന്‍ ജമാല്‍ അറിയാന്‍ ഉമ്മ എഴുത്ത്നിന്‍റെ എഴുത്ത് വായിച്ചപ്പോള്‍ ഉമ്മാക്ക് സങ്കടമായി. എന്‍റെ കുട്ടി ചെറുപ്പം മുതല്‍ ഈ കുടുംബത്തിനു വേണ്ടി അദ്ധ്വാനിക്കാന്‍ തുടങ്ങിയതാണ്‌. എങ്കിലും ഒരു കാര്യംകൂടെ ഉമ്മ ആവശ്യപ്പെടുകയാണ്. സൈനബക്ക് വയസ്സ് ഇരുപതു കഴിഞ്ഞു. അവളെ ഒരുത്തന്‍റെ കൂടെ പറഞ്ഞയക്കണ്ടേ. അതിനു നീ എന്തെങ്കിലും വഴി കണ്ടിട്ടുണ്ടോ. അവളുടെ നിക്കാഹു കഴിഞ്ഞു കണ്ടിട്ട് ഉമ്മാക്ക് മരിച്ചാലും വേണ്ടില്ല. നിന്നെ വിഷമിക്കാനല്ല ഉമ്മ ഇതെഴുതിയത്. ഇനി എല്ലാം നിന്‍റെ ഇഷ്ടം. എന്ന് സ്വന്തം ഉമ്മ.

പ്രിയത്തില്‍ ഉമ്മയും സുഹറയും അറിയാന്‍ ജമാല്‍ എഴുത്ത്ഞാന്‍ ഗള്‍ഫില്‍ വന്നിട്ട് കഴിഞ്ഞ ജനുവരിയിലേക്ക് പതിനാലു വര്‍ഷം കഴിഞ്ഞു. ഇവിടുത്തെ ജീവിതം മടുത്തു. ഇനി തുടരാന്‍ വയ്യ. ഞാന്‍ വിസ കാന്‍സല്‍ ചെയ്തു പോരുകയാണ്. കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് സൈനബയുടെ നിക്കാഹു പടച്ചവന്‍റെ കൃപയാല്‍ നമ്മള്‍ ഉദേശിച്ചതിലും ഭംഗിയായി നടത്താന്‍ സാധിച്ചു. അവര്‍ ആവശ്യപ്പെട്ട പോലെ അറുപതു പവനും രണ്ടു ലക്ഷം രൂപയും കൊടുത്തതിന്‍റെ കടം മുഴുവനും വീട്ടി. ഇനി നാട്ടില്‍വന്നു വല്ല ഡ്രൈവര്‍ പണിയോ മറ്റോ എടുത്തു കഴിയാമെന്നാണ് വിജാരിക്കുന്നത്. വലിയ ദേഹാദ്ധ്വാനമുള്ള പണി ഒന്നും ഇനി ചെയ്യാന്‍ കഴിയില്ല. പ്രഷറും ഷുഗറും ഒക്കെ ആവശ്യത്തില്‍ കൂടുതല്‍ ഉണ്ട്. ഇവിടുന്നു ചികിത്സിക്കാന്‍ നിന്നാല്‍ പിന്നെ കിട്ടുന്ന ശമ്പളം മുഴുവനും അതിനു കൊടുക്കേണ്ടി വരും. ഏതായാലും ഇനി നാട്ടില്‍ വന്നിട്ട് ആയുര്‍വേദചികിത്സ വല്ലതും നോക്കാം. കത്ത് ചുരുക്കട്ടെ എന്ന് സ്വന്തം ജമാല്‍
പ്രിയത്തില്‍ എന്‍റെ ജമാല്‍ അറിയാന്‍ ഉമ്മ എഴുതുന്നത്‌.നിന്‍റെ കത്ത് വായിച്ചു ഉമ്മ ഒരു പാട് കരഞ്ഞു. ഇനി ഏതായാലും നീ തിരിച്ചു പോകണ്ട. പിന്നെ സുഹറക്ക് എന്തോ എഴുതാന്‍ ഉണ്ടെന്നു പറഞ്ഞു....... പ്രിയത്തില്‍ എന്‍റെ ഇക്കാക്ക അറിയാന്‍ സുഹറ എഴുത്ത്. ഇന്ന് വരെ ഞാന്‍ എനിക്ക് വേണ്ടി ഒന്നും നിങ്ങളോട് ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ ഇപ്പൊ ഒരു കാര്യം പറയാതെ വയ്യ. ജലാലിന്‍റെ കല്യാണം കഴിഞ്ഞതോടെ ഉമ്മാക്ക് ഇപ്പൊ എന്നെ കണ്ടു കൂടാതായി. ഇപ്പൊ എല്ലാത്തിനും ചെറിയ മരുകകള്‍ മതി. പിന്നെ ഈ വീട് ജലാലിന്‍റെ പേരില്‍ എഴുതിക്കൊടുക്കാന്‍ പോവാണെന്നു ഉമ്മ പറയുന്നത് കേട്ടു. നമുക്ക് സ്വന്തമായി ഒരു കൂരയെങ്കിലും വേണ്ടെ ജമാലിക്കാ. അത് ഇക്കാക്ക് നാട്ടില്‍ നിന്നുണ്ടാക്കാന്‍ സാധിക്കുമോ. കമ്പിയുടെയും സിമന്റിന്‍റെയും പിന്നെ ഇഴ്പ്പോഴത്തെ പണിക്കൂലിയും ഒക്കെ ഇക്കാക്ക് അറിയാമല്ലോ. നാളെ മക്കളെയും കൊണ്ട് ഇറങ്ങേണ്ടി വന്നാല്‍ നമ്മള്‍ എവിടെ പോകും. ഞാന്‍ എന്‍റെ സങ്കടം പറഞ്ഞെന്നെയുള്ളൂ. ഇനി എല്ലാം നിങ്ങളുടെ ഇഷ്ടം.
പ്രിയത്തില്‍ സുഹറ അറിയുന്നതിന്.എന്‍റെ പ്രവാസ ജീവിതത്തിനു ഈ മാസത്തോടെ പത്തൊന്‍പതു വര്‍ഷം പൂര്‍ത്തിയായി. നീ ആഗ്രഹിച്ചതിലും നല്ലൊരു വീട് കഴിഞ്ഞ നാല് വര്‍ഷത്തെ എന്‍റെ അദ്ധ്വാനം കൊണ്ട് ഉണ്ടാക്കുവാന്‍ നമുക്ക് സാധിച്ചു. കയ്യില്‍ ഇനി പൈസ ഒന്നും ബാക്കിയില്ല. കമ്പനിയില്‍ നിന്നും പിരിഞ്ഞു പോരുമ്പോള്‍ മൂന്നു ലക്ഷം രൂപ കിട്ടും. അത് മാത്രമാണ് ആകെയുള്ള സമ്പാദ്യം. ‍ എന്നാലും തിരിഞ്ഞു നോക്കുമ്പോള്‍ ഇത്രയൊക്കെ ചെയ്യാന്‍ സാധിച്ചല്ലോ എന്ന സംതൃപ്തിയുണ്ട്. ഇനി ഇവിടെ തുടരാന്‍ വയ്യ. നീണ്ട പത്തൊന്‍പതു വര്‍ഷവും ജീവിതം എന്തെന്ന് അറിഞ്ഞിട്ടില്ല. ഇനി നാട്ടില്‍ വന്നു ഒന്ന് സ്വസ്ഥമായി നിന്നോടും മക്കളോടും ഒപ്പം കഴിയണം. ഈ മാസാവസാനത്തോടെ ഞാന്‍ ജോലിയില്‍ നിന്ന് പിരിയുകയാണ്. ശേഷം നേരില്‍.

പ്രിയത്തില്‍ ഇക്കാക്ക അറിയാന്‍ സുഹറ എഴുത്ത്കത്ത് വായിച്ചു ഒരു പാട് സന്തോഷമായി. ഇപ്പോഴെങ്കിലും ഗള്‍ഫ്‌ ജീവിതം മതിയാക്കാന്‍ തോന്നിയല്ലോ. പിന്നെ മോന്‍ ഒരു കാര്യം എഴുതാന്‍ പറഞ്ഞു. അവനു എന്ജിനീയറിങ്ങിനു പോകാനാണ് താല്‍പര്യം. കോയമ്പത്തൂര്‍ അമൃത ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്നും അഡ്മിഷന്‍ കാര്‍ഡ്‌ വന്നിട്ടുണ്ട്. ആദ്യത്തെ വര്‍ഷം നാല് ലക്ഷം രൂപ വേണം. പിന്നെ ഓരോ വര്‍ഷവും മൂന്നു ലക്ഷം മതിയാകും. തവണകളായിട്ടു കൊടുത്താല്‍ മതി എന്നാണു അവന്‍ പറയുന്നത്. അവിടെ പഠിക്കുന്നതൊക്കെ ഗള്‍ഫുകാരുടെ മക്കളാണത്രേ. ഈ മുപ്പതാംതിക്കുള്ളില്‍ ചേരണം എന്നാണു അവന്‍ പറയുന്നത്.. ഇക്ക കത്ത് കിട്ടിയാല്‍ ഉടനെ മറുപടി അയക്കുമല്ലോ. സ്നേഹപൂര്‍വ്വം സുഹറ.

മകന്‍റെ എഞ്ചിനീയറിംഗ് പഠനത്തിത്തിനും മകളുടെ വിവാഹത്തിനുമായി പിന്നെയും വര്‍ഷങ്ങള്‍ ചിലവിട്ടു നീണ്ട ഇരുപത്തിയേഴു വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി സ്വന്തം സമ്പാദ്യങ്ങളായ പ്രഷറും ഷുഗറും നടുവ് വേദനയും അള്‍സറുമായി ജമാല്‍ നാട്ടിലേക്ക് വിമാനം കയറുമ്പോള്‍ പുതിയ ആവലാതികളുമായി വന്ന കത്ത് അയാളുടെ പോക്കറ്റില്‍ ഉണ്ടായിരുന്നു. ജമാല്‍ ജീവിതത്തില്‍ ആദ്യമായി തുറന്നു വായിക്കാത്ത കത്ത്.



2011 ജനുവരി 5, ബുധനാഴ്‌ച

ഇത്  വല്യൊരു കൊഴപ്പം പിടിച്ച പണിയാണ്
എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കുക അതെല്ലാം 
അടിച്ചു  കേറ്റി കമ്പുട്ടരിലാക്കുക 
പിന്നെ അദ് ബ്ലോഗിലേക്ക് അപ്‌ലോഡ്‌ ചെയ്യുക 
വയ്യ ഇതിനെക്കാള്‍ നല്ലത് ആ പഴയ പണി തന്നെ

 കുരുത്തക്കേട്                             


കവിതാഭ്രമത്തിന്റെ
കരപ്പന്‍ ചൊറിക്ക് 
മരുന്ന് വാങ്ങാന്‍ 
ഉപ്പയുടെ കൈ പിടിച് 
കുമ്പള ഫാര്‍മസിയില്‍ 
പോയത് ഓര്‍മയുണ്ട് 
തങ്കപ്പന്‍ വയ്ദ്യരുടെ 
മന്ത്ര വയ്ദ്യം 
വേപ്പില വെന്ത വെള്ളത്തില്‍ 
നാലാം ക്ലാസ്സിലെ മരക്കൊമ്പില്‍ 
കെട്ടിയിട്ട ,
കുരങ്ങു ഹൃദയവും 
അമളി പിണഞ്ഞ 
മുതലക്കന്നീരും 
ചേര്‍ത്ത്
വിരുതന്‍ രസായനച്ചീട്ടു
മടങ്ങി വരും വഴി 
എ വന്‍  ഹോട്ടലിലെ 
വെള്ളചായയും 
ഗോളിബജയും 
മൌലവി ബൂക്സ്ടാളില്‍ നിന്ന്‍
പുതിയ *പൂമ്പാറ്റയും *
ഉപ്പ വാങ്ങിത്തന്നു 
കപീഷിന്റെ പേജ് എടുത്ത് 
മരുന്ന് ചീട്ട് കൊണ്ട് 
അടയാളം വെച്ചു
കുരങ്ങു രസായനം മണത്തറിഞ്ഞ 
കപീഷ് 
മാന്ത്രിക വാല് നീട്ടി 
രാജപുരം പോലീസ്സ്റ്റേഷനില്‍ 
വിവരം അറിയിച്ചു
വൈകുന്നേരം 
കട്ടിലിന്നടിയിലെ
ദുബായിപെട്ടിയില്‍ 
സൂക്ഷിച്ച നോട്ടുബുക്കില്‍ നിന്ന്‍
പൂര്‍ത്തിയാക്കാത്ത 
സകല കവിതകളും പോലീസ് 
പിടിച്ചു 
ഇനി കുരുത്തക്കേട് 
തുടരില്ലെന്നാകില്‍ 
കവിതയെ ഒന്നാം പ്രതിയും 
തന്നെ മാപ്പുസാക്ഷിയും 
ആക്കാംഎന്നായി പോലീസ് .....
കപീഷിനെ* ബാലരമ* ക്കാര്‍ 
ജാമ്യം എടുത്തു കൊണ്ടോയി ...
പിന്നീടാണ് അറിഞ്ഞത്
പോലീസ് വേഷത്തില്‍ വന്നത് 
*ദോപ്പയ്യയും* കൂട്ടരും 
ആയിരുന്നു   

  

അയ്യപ്പന്‍ പോയി 


അയ്യപ്പന്‍ പോയി 
ഇനി 
ബസ്‌ സ്ടാണ്ടിലെ 
സിമന്റ്‌ ബെഞ്ചുകള്‍ 
ക്യാമറയില്‍ 
ഉറങ്ങില്ല 


ഉള്ളി 


കവിത
ഉള്ളി പോലായിരിക്കണം
തൊലിപ്പുറം
മിനുത്ത് നനുത്തിരിക്കണം
കുനു കുനെ മുറിയണം
മുറിക്കുന്നവരുടെ
കണ്ണ് നനയണം
മുറിച്ചാല്‍ അരിയാന്‍
കൈ തരിക്കണം
അരിയലിനൊരു
താളമുണ്ടായിരിക്കണം
അരിഞ്ഞാല്‍
അമ്മിയില്‍ അരയണം
ചമ്മന്തിയില്‍
ചതഞ്ഞു മണക്കണം
കറിയില്‍ കലങ്ങി
മറിയണം
നെയ്യില്‍ മൂക്കണം
മൂത്താല്‍ ചോന്നു
കരിയണം
മൂക്കില്‍ എരിഞ്ഞു
കയറണം
വടയില്‍ തടയണം
പല്ലില്‍ പിടയണം
വെളുത്തുള്ളി പോലെ
വെളുത്തിരിക്കണം
വായുകോപം മാറ്റണം
ചുവന്നുള്ളി പോലെ
തുടുത്തിരിക്കണം
ലേഹ്യത്തോട്‌
ലോഹ്യം പിടിക്കണം
നീരുള്ളി പോലെ
ഇതളായിരിക്കണം
നീര്‍ അറ്റാല്‍
ചുരുങ്ങണം
നീര്‍ക്കെട്ട്
തടയണം
ഉള്ളിയെടുത്ത്
തൊലിച് തൊലിച്ഛങ്ങു ചെന്ന്‍
കാമ്പ് തേടരുത്
ചമല്‍ക്കാരം വിട്ടു
നീട്ടിച്ഛവച്ച്
വായ നാറ്റിക്കരുത്‌
ഉള്ളി സ്വയം വിത്താവണം
താനേ വളമായി
നീരായി സ്വയം മുളക്കണം
നിറഞ്ഞു വളരണം
വളര്‍ന്നു നിറയണം
നിറഞ്ഞുറഞ്ഞു
വീടും നാടും
ഭരിക്കണം

റഹ്മാന്‍ PANATHUR

വാക്കുമരം


കേട്ട പാതി
കേള്‍ക്കാത്ത പാതി
മരത്തില്‍
ഞാന്‍
വലിഞ്ഞു
കയറി
ഉറുമ്പുകള്‍
മണം പിടിചോടി
മരം കേറി
മുകളില്‍
എത്തിയപ്പോള്‍
അതാ
താഴെ
കിടക്കുന്നു
ഇല
മൂടിയ
കവിതകള്‍
rahman panathur

ഏഴ്
ഞാന്‍
പിറന്നത്
ഒരു
പതിനേഴാം
തീയതി ആയിരുന്നു
എഴുപതിരണ്ടാമാണ്ട്
ഏഴുമക്കളില്‍
സീമന്തന്‍! ഒന്നാംക്ലാസ്സില്‍
അടുത്തിരിക്കുന്നവന്റെ
*ഗെട്ടി പൊട്ടിച്ചതിനു
കണാരന്‍ മാഷിന്റെ വക
പത്ത് ഏതം
ഏഴിലെതിയപ്പോള്‍
ഞാന്‍ കുഴഞ്ഞു വീണു
അന്ന്‍ ഞാന്‍ അപ്പം
തിന്നിരുന്നില്ല
ഏഴാം ക്ലാസ്സില്‍
വെച്ചാണ്‌ ആദ്യത്തെ കവിത
എഴുതിയത് !
ലോകത്തിലെ
ഏഴു
മഹാല്ഭുതങ്ങളിലൊന്നു
ഞാനാണ്‌ !!
പ്രണയത്തിന്റെ
താജ്മഹല്‍
പുക പിടിച്
നശിച്ചിരിക്കുന്നു
അവള്‍ക്ക് നല്‍കിയ
വാക്ക് തെറ്റിച്ചതിന്
കാമുകി പണിത
വെറുപ്പിന്റെ
സ്മാരകമാണ്
ഞാന്‍ !!
ഇക്കാലഘ ട്ടതിനു
ഒരു പ്രണയ സ്മാരകം
ആവശ്യമില്ലാത്തതിനാല്‍

*ഗെട്ടി _കല്ലുപെന്‍സില്‍
rahmanpanathur>