ബണ്ടാരം
ഇത് വരെ
വയറു
നിറഞ്ഞിട്ടില്ല !
വല്ലപ്പോഴും
നിറയാനാവുംപോഴേക്കും
ഏതോ കൈകള്‍ വന്ന്‍
തല കീഴായി
കിലുക്കി
കിലുക്കി
കനമുള്ളതെല്ലാം
എടുത്തോണ്ട് പോവും !
ദാരിദ്ര്യം
മൂത്തിട്ടായിരിക്കാം
അയാള്‍
എന്നെ
പണ്ടാരം '
എന്ന്‍ പറഞ്ഞ്
എറിഞ്ഞുടച്ചത്
പരിക്കുപറ്റി
ആസ്പത്രി യില്‍
കിടക്കുമ്പോള്‍
കാസ രോഗിയായ
മലയാളം മാഷാണ്
ഭൂമിയുടെ
" ഭ'
ആണെന്ന്
പറഞ്ഞ് തന്നത് !
അതും വേണ്ടായിരുന്നു
ബാങ്കിന്റെ
ബ "
ആയിരുന്നെങ്കില്‍ എനിക്കീ
ഗതി
വരില്ലായിരുന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ