കുരുത്തക്കേട്
കവിതാഭ്രമത്തിന്റെ
കരപ്പന്‍ ചൊറിക്ക്
മരുന്ന് വാങ്ങാന്‍
ഉപ്പയുടെ കൈ പിടിച്
കുമ്പള ഫാര്‍മസിയില്‍
പോയത് ഓര്‍മയുണ്ട്
തങ്കപ്പന്‍ വയ്ദ്യരുടെ
മന്ത്ര വയ്ദ്യം
വേപ്പില വെന്ത വെള്ളത്തില്‍
നാലാം ക്ലാസ്സിലെ മരക്കൊമ്പില്‍
കെട്ടിയിട്ട ,
കുരങ്ങു ഹൃദയവും
അമളി പിണഞ്ഞ
മുതലക്കന്നീരും
ചേര്‍ത്ത്
വിരുതന്‍ രസായനച്ചീട്ടു
മടങ്ങി വരും വഴി
എ വന്‍ ഹോട്ടലിലെ
വെള്ളചായയും
ഗോളിബജയും
മൌലവി ബൂക്സ്ടാളില്‍ നിന്ന്‍
പുതിയ *പൂമ്പാറ്റയും *
ഉപ്പ വാങ്ങിത്തന്നു
കപീഷിന്റെ പേജ് എടുത്ത്
മരുന്ന് ചീട്ട് കൊണ്ട്
അടയാളം വെച്ചു
കുരങ്ങു രസായനം മണത്തറിഞ്ഞ
കപീഷ്
മാന്ത്രിക വാല് നീട്ടി
രാജപുരം പോലീസ്സ്റ്റേഷനില്‍
വിവരം അറിയിച്ചു
വൈകുന്നേരം
വൈകുന്നേരം
കട്ടിലിന്നടിയിലെ
ദുബായിപെട്ടിയില്‍
സൂക്ഷിച്ച നോട്ടുബുക്കില്‍ നിന്ന്‍
പൂര്‍ത്തിയാക്കാത്ത
സകല കവിതകളും പോലീസ്
പിടിച്ചു
ഇനി കുരുത്തക്കേട്
തുടരില്ലെന്നാകില്‍
കവിതയെ ഒന്നാം പ്രതിയും
തന്നെ മാപ്പുസാക്ഷിയും
ആക്കാംഎന്നായി പോലീസ് .....
കപീഷിനെ* ബാലരമ* ക്കാര്‍
ജാമ്യം എടുത്തു കൊണ്ടോയി ...
പിന്നീടാണ് അറിഞ്ഞത്
പോലീസ് വേഷത്തില്‍ വന്നത്
ആയിരുന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ